രാജ്യത്തിന്‍റെ ആഭ്യന്തരപ്രശ്നങ്ങളും യുദ്ധവുമെല്ലാം വ്യക്തിജീവിതങ്ങളെ സ്വാധീനിചെന്നു വരാം; നേരിട്ടല്ലെങ്കില്‍ പരോക്ഷമായെങ്കിലും. ഗാഗ്മ നാപിരിയുടെ കസാഖ്സ്ഥാന്‍ ചിത്രം ' ദി അദര്‍ ബാങ്ക്' ദ്രിശ്യവത്കരിക്കുന്നത് ഈ വ്യക്തിസംഘര്‍ഷങ്ങളെ ആണ്.
അബ്ഖാസിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ദ്ധികളാണ് പന്ത്രണ്ടുകാരനായ SotUmയും അമ്മ കെറ്റൊയും. അച്ഛനെ നഷ്ടപെട്ട അവന്‍ ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്തു അമ്മയോടൊപ്പം ജീവിക്കുന്നു. പ്രശ്നങ്ങള്‍ മോഹങ്ങളെ കീഴടക്കുംപ്പോഴും ജീവിതത്തോടുള്ള പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്; ഇതാണ് ഈ ചലച്ചിത്രം നമുക്ക് കാട്ടിത്തരുന്നത്.
അമ്മയുടെ രീതികള്‍ ടീഡോയെ അസ്വസ്തഥപ്പെടുത്തുമ്പോള്‍ കൂടുതല്‍ പണത്തിനായി അവന്‍ ഒരു കുട്ടിക്കള്ളസംഘത്തില്‍ ചേരുന്നു, എന്നാല്‍ അത് വിജയിക്കുന്നില്ല. അമ്മക്ക് ഒരു കാമുകന്‍ ഉണ്ടന്നു തിരിച്ചറിയുന്നതോടെ അബ്ഖാസിയയില്‍ തന്നെ തുടരുന്ന അച്ഛനെ അന്വേഷിച്ചു അവന്‍ പുറപ്പെടുന്നു. യാത്രയില്‍ ലോകത്തിന്റെ പല യാഥാര്‍ത്ഥ്യങ്ങളും അവന്‍ തിരിച്ചറിയുന്നു. മനുഷ്യന്റെ ക്രൂരവിനോദങ്ങളും അധമരീതികളും മാനുഷികതയ്ക്ക് യാതൊരു പരിഗണനയും കല്‍പ്പിക്കുന്നില്ല.സ്നേഹത്തിന്റെ നിഴലുകള്‍ എവിടെയെക്കയോ കാണാമെങ്കിലും അതു പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. അവന്റെ അമ്മയില്‍ നിന്നും പുറംലോകത്തുനിന്നും SotUm തിരിച്ചറിയുന്നത് ഇതൊക്കെയാണ്. അച്ഛനെ അന്വേഷിച്ചു എത്തുമ്പോഴും അവന്‍ അറിയുന്നത് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു എന്നതാണ്.
പലതരത്തിലുള്ള ആള്‍ക്കാരെയും സാഹചര്യങ്ങളെയും SotUm നേരിടുന്നു. ഓരോരോ സംഭവങ്ങളും അവനു പലപല ചിന്തകള്‍ നല്‍കുന്നു. എന്നാലും ചില ക്രൂരതകളെ കണ്ണുമടച്ചു അംഗീകരിക്കാന്‍ അവനാകുന്നില്ല. മറിയം എന്ന പെണ്‍കുട്ടിയെ ചെറുപ്പക്കാരന്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ പ്രതികരിക്കുന്നതു നമുക്ക് കാണാം. പക്ഷേ അവിടേയും അവന്‍ പുറംതള്ളപെടുകയാണ്; ലോകത്തിന്റെ ഒറ്റപ്പെടലിലെയ്ക്ക്.ദുരന്തങ്ങള്‍ അവനു തിരിച്ചറിവുകള്‍ ആകുന്നു. ആളുകളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്. ആഭ്യന്തരപ്രശ്നങ്ങള്‍ ഓരോ രാജ്യത്തിലെന്നപോലെ ഓരോ മനുഷ്യനിലുമുണ്ട്. അതിന്റെ പ്രതീകമാണ് SotUm എന്ന ബാലന്‍ .
No comments:
Post a Comment