ഞാന്‍ ദൂരേയ്ക്ക് നോക്കിയിരുന്നു
ചെറുകാറ്റ് വീശുന്നുണ്ടായിരുന്നു.
ആകാശത്തെ തൊടാന്‍ എന്‍റെ കൈകള്‍ കൊതിച്ചു,
പക്ഷേ എനിക്ക് അതിനു സാധിക്കില്ലലോ!!
ഒരു പ്രാവ് എന്‍റെ ചുമലില്‍ വന്നിരുന്നുഞാന് എന്‍റെ ആഗ്രഹം അതിനോട് പറഞ്ഞു.
പ്രാവ് എന്നോട് പറഞ്ഞു
"നിന്‍റെ ആഗ്രഹം ഞാന്‍ മലയോടു പറയാം;
മല അത് മേഘത്തോട് പറഞ്ഞുകൊള്ളും.
മേഘം നിനക്കുവേണ്ടി ആകാശത്തെ തൊടും"
ഞാന്‍ സന്തോഷിച്ചു.
എന്നാലും ഒരു സംശയം;
തൊടുന്നത് എങ്ങനെ? ആകാശം ഒരു സങ്കല്പം അല്ലെ?
അപ്പോള്‍ മനസ് എന്നോട് പറഞ്ഞു
"ആകാശത്തെ തൊടാന്‍ ഞാന്‍ കൊതിച്ചു
ആ സങ്കല്പ്പത്തെ ഞാന്‍ വിശ്വസിക്കുന്നു"
ശരിയാണ്.. ഞാന്‍ ആകാശത്തെ തൊടും.
..
ReplyDeleteസങ്കല്പമല്ലെ എല്ലാം,
അല്ലല്ല മാറിപ്പോയി, വിശ്വാസം അല്ലെ എല്ലാം :)
..
സങ്കല്പങ്ങൾ തൊട്ടുനൊക്കാനാവും....
ReplyDeleteകൈകൊണ്ടല്ല എന്നു മാത്രം!
മനസ്സ് അല്ലെ?
ReplyDeletei am sure, once you will touch it.... with the flame of your your imagination.... arya....
ReplyDelete