Wednesday, June 30, 2010

കുറ്റബോധം

കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക്‌ തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."

ഫോണ്‍ കീശയിലിട്ട്‌  ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..

4 comments:

  1. സാഹചര്യങ്ങള്‍ നല്ലവനെയും ചെകുത്താനാക്കും...

    പിന്നെ എന്തുണ്ടായി...?

    ReplyDelete
  2. ഏതെങ്കിലും ഒരു സാഹചര്യം അയാളെ നല്ലവന്‍ ആക്കികാണും..

    ReplyDelete
  3. 'ഏതെങ്കിലും ഒരു സാഹചര്യം അയാളെ നല്ലവന്‍ ആക്കികാണും.. '

    അങ്ങനെ പ്രതീക്ഷിയ്ക്കാമോ?

    ReplyDelete
  4. പ്രതീക്ഷിക്കാം.. കാരണം ലോകം നന്മയുടേയും കൂടി ആണല്ലോ.

    ReplyDelete