Thursday, October 15, 2009

ചലിക്കാത്ത പാവ



അവള്‍ പാവയെ നോക്കി പുഞ്ചിരിച്ചു. പാവ പുഞ്ചിരിച്ചു കൊണ്ടേയിരിക്കയായിരുന്നു. അവള്‍ക്ക്‌ കൗതുകം തോന്നി. സ്വര്‍ണ്ണമുടിയുള്ള പാവ, വര്‍ണ്ണകുപ്പായമുള്ള പാവ. പക്ഷെ അതിന് ചലിക്കാന്‍ കഴിയുന്നില്ലലോ. അവള്‍ക്ക്‌ സങ്കടം തോന്നി. കാലുകള്‍ ഉണ്ടല്ലോ , പിന്നെയിത് എന്തു പറ്റി.

കടക്കുള്ളിലെ കണ്ണാടിചില്ലിലിരുന്ന് പാവ വീണ്ടും പുഞ്ചിരിച്ചു. അവള്‍ തന്റെ മുഷിഞ്ഞ കുപ്പായത്തില്‍ നോക്കി പറഞ്ഞു.. എന്നാല്‍ എനിക്ക്....

പൂകൂടയിലെ വാടി തുടങ്ങിയ പൂക്കളുമായി അവള്‍ നടന്നു നീങ്ങി. പാവ അപ്പോള്‍ പറയുന്നുണ്ടായിരുന്നു.. എനിക്ക് വര്‍ണ്ണകുപ്പായം വേണ്ട. ചലിക്കാന്‍ കഴിഞ്ഞെങ്കില്‍....

No comments:

Post a Comment