
സിനിമ ആസ്വാദകര്‍ക്ക് ഇതൊരു ഉത്സവമേളയാണ്. തിരുവനന്തപുരം നഗരം ഇനിയുള്ള കുറച്ചുദിവസങ്ങള്‍ സിനിമാപ്രേമികളുടെ വിഹാരകേന്ദ്രമായി മാറാന്‍ പോകുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല വിദേശപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടു പോലും ശ്രദ്ധേയമാണ് നമ്മുടെ ചലച്ചിത്രമേള. ഒരു കൂട്ടം ചലച്ചിത്രങ്ങളിലൂടെ ലോകത്തെയും ലോകസിനിമയെയും അറിയാനുള്ള അവസരമാണിത്. മനസ്സില്‍ സിനിമ എന്ന വികാരം മാത്രം. പുതിയ ആവിഷ്കാരങ്ങളും മാറ്റങ്ങളും എല്ലാം നവ്യാനുഭവമാകാന്‍ പോകുന്നു.
മൂല്യങ്ങള്‍ക്കും മൂല്യച്യുതികള്‍ക്കുമിടയിടയിലും ഒരു ആവേശമായി വളരുന്നതാണ് സിനിമ. വിവിധരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ അടുത്തറിയുമ്പോള്‍ അവരുടെ സിനിമാസമീപനത്തെയും സംസ്കാരത്തെയും ഒരു പരിധിവരെ മനസിലാക്കാന്‍ കഴിയും. തിയെറ്റരുകളിലെ സ്ഥിരം കൂകിവിളികളും പ്രകടങ്ങളും ഇല്ലാതെ സിനിമയുടെ തന്മയത്വശൈലി ആസ്വദിക്കപ്പെടുകയാണിവിടെ. സിനിമക്കുള്ള കൈയടികള്‍ മനസ്സില്‍ നിന്നു ഉയരുന്നവയാണ്. ജൂറിയുടെ അംഗീകാരത്തിനുമപ്പുറം പ്രേക്ഷകപങ്കാളിത്തത്തിന്റെ അംഗീകരമാണ് വലുത്. ഒരു സിനിമയോ ഫെസ്റ്റിവലോ വിജയിക്കുന്നത് അങ്ങനെയാണ്.
ഇനി കുറച്ചു ദിവസത്തേക്ക് പൂര്‍ണമായും സിനിമയുടെ വിശാലലോകത്തിനുള്ളില്‍ വിഹരിക്കാം. ലോകത്തിന്റെ പ്രതിഭലനം ആ ചുവരുകളില്‍ കാണാം.
No comments:
Post a Comment